കരസേനാ മേധാവിയെ സീനിയോറിറ്റി മറികടന്ന് നിയമിച്ചതിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും

ഓരോ മേഖലയിലും അതിന്റേതായ ഔചിത്യവും മുതിര്‍ന്നവരോടുള്ള ആദരവുമുണ്ട്. പുതിയ സൈനിക മേധാവിയാകുന്ന ബിപിന്‍ റാവത്തിന്റെ കഴിവ് സംശയിക്കുന്നില്ല. ചോദ്യം എന്തിനാണ് മുതിര്‍ന്ന മൂന്ന് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്ന റാവത്തിനെ നിയമിച്ചു എന്നതാണ് :മനീഷ് തിവാരി, കോണ്‍ഗ്രസ് വക്താവ്

സൈന്യം രാജ്യത്തിന് വേണ്ടിയുള്ളതാണ്. എങ്ങനെയാണ് ഈ നിയമനങ്ങളെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്ഡി :ഡി  രാജ, സിപിഐ നേതാവ്

ഇത്തരം ചോദ്യം ചെയ്യല്‍ സൈന്യത്തിന്റെ മനോവീര്യം തര്‍ക്കും. സൈന്യത്തെ രാഷ്ട്രീയ വിഴുപ്പലക്കലിലേക്ക് വലിച്ചിറിക്കാനുള്ള ഇത്തരം നീക്കങ്ങളെ അപലപിക്കുന്നു. രാഷ്ട്രീയം കലര്‍ന്നുള്ള പ്രതികരണമല്ല രാജ്യസ്‌നഹത്തില്‍ അധിഷ്ഠിതമായ പരാമര്‍ശമാണ് ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകേണ്ടത് : ജിവിഎല്‍ നരസിംഹ റാവു, ബിജെപി വക്താവ്

പുതിയ സൈനിക മേധാവിയെ നിയമനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രംഗത്ത്. ഇത്തരം ചോദ്യം ചെയ്യലുകള്‍ രാജ്യദ്രോഹമെന്ന് ആക്ഷേപിച്ചാണ് ബിജെപി പ്രതിരോധം തീര്‍ക്കുന്നത്. ഇതോടെ സൈനിക മേധാവിയുടെ നിയമനം രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങി.