നനഞ്ഞാല്‍ തെളിയും അദ്ഭുത ലൈറ്റ്

11700843_848283585259233_6838074123484863656_nഈര്‍പ്പമടിച്ചാല്‍ പ്രകാശിക്കുന്ന ഫ്‌ളേമ്പര്‍ ബള്‍ബുകളുമായി പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ ബ്രാന്‍ഡായ വിന്‍വര്‍ത് രംഗത്തെത്തി.

ഫ്‌ളേമ്പര്‍ 9-വാട്ട് എല്‍ഇഡി ബള്‍ബുകളാണ് വിന്‍വര്‍ത്ത് കേരള വിപണിയിലെത്തിച്ചത്. എല്‍ഇഡി ബള്‍ബായും കൊണ്ടുനടക്കാവുന്ന ടോര്‍ച്ചായും പവര്‍ ഇന്‍വെര്‍ട്ടറായും ക്യാമ്പിംഗ് ലൈറ്റായും എമര്‍ജന്‍സി ലാന്റേണായും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനൂതന സാങ്കേതിക വിദ്യയിലൂടെ ലൈറ്റിംഗ് രംഗത്ത് വിപ്ലവമുണ്ടാക്കുന്നതാണ് പുതിയ ഉല്‍പ്പന്നമെന്നു കമ്പനി അവകാശപ്പെടുന്നു.

ലൈറ്റിംഗ് സംവിധാനമെന്ന ആശയത്തെ തന്നെ മാറ്റിമറിക്കുന്ന അതീവ പ്രവര്‍ത്തനക്ഷമതയുള്ള ഈ ബള്‍ബ് 18 എല്‍ഇഡികളാല്‍ നിര്‍മിച്ചതാണ്. 75-100 വാട്ടിന്റെ പരമ്പരാഗത ബള്‍ബുകള്‍ക്ക് സമാനമായി ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകള്‍ 900 ല്യുമെന്‍ പ്രകാശം നല്‍കും. 12 വര്‍ഷം പ്രവര്‍ത്തനശേഷിയുള്ള ഈ ബള്‍ബ് വൈദ്യുതി ഉപഭോഗത്തിലും വിലയിലും 10-15 ശതമാനം ലാഭം ഉറപ്പാക്കുന്നു.

ഏറെ സന്തോഷത്തോടെയാണ് ഫ്‌ളേമ്പര്‍ ബള്‍ബുകള്‍ വിപണിയിലിറക്കുന്നതെന്ന് വിന്‍വര്‍ത് ബ്രാന്‍ഡിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ജ്യുപിറ്റര്‍ ഗ്രൂപ് സിഇഒ സാജന്‍ ജോസഫ് ജോര്‍ജ് പറഞ്ഞു. ‘കൊണ്ടു നടക്കാനുള്ള സൗകര്യവും പ്രവര്‍ത്തനക്ഷമതയും ഇതിനെ ഞങ്ങളുടെ ഏറ്റവും മികച്ച ഉല്‍പമാക്കുന്നു. ലളിതമായ ഉപയോഗരീതി ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോമാറ്റിക്കായി എസിയിലേക്കോ ഡിസിയിലേക്കോ സ്വയം മാറാന്‍ സഹായിക്കുതാണ് ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകളുടെ സാങ്കേതികവിദ്യ. ഇതിനായി പ്രത്യേക റിമേട്ടോ സ്വിച്ചോ ഇല്ല. ചുമരിലെ സാധാരണ സ്വിച്ചാണ് ഇത് നിയന്ത്രിക്കുന്നത്. ഉപയോഗത്തിന്റെ അളവനുസരിച്ച് ഈ ബള്‍ബുകള്‍ 25 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാകും. വൈദ്യുതി വിതരണം പുന:സ്ഥാപിക്കപ്പെട്ടാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇവ ചാര്‍ജാകും.

കൈയില്‍ കൊണ്ടു നടക്കാമെന്നതാണ് വിന്‍വര്‍ത് ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകളുടെ പ്രത്യേകത. ബള്‍ബ് സോക്കറ്റില്‍ നിന്നും മാറ്റി അതോടൊപ്പം ലഭിക്കുന്ന പ്രത്യേക ആക്ടിവേഷന്‍ ഡോക്ക് ബള്‍ബിന്റെ അടിവശത്ത് ഘടിപ്പിച്ചാല്‍ മതിയാകും. ഇതു കാരണം ക്യാമ്പിംഗ് ലൈറ്റായും എമര്‍ജന്‍സി ലൈറ്റായും ഇത് ഉപയോഗിക്കാനാകും. അടിയന്തരഘട്ടങ്ങളില്‍ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. ഒരു ഗ്ലാസ് വെള്ളം മാത്രം ഉപയോഗിച്ച് ബള്‍ബ് പ്രകാശിപ്പിക്കാനാകും.