നിഫ്റ്റി 8600 പോയന്റ് : സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ നേട്ടത്തില്‍.

sensex 1
ഓഹരി വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 74 പോയന്റ് നേട്ടത്തില്‍ 28520ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 8620 ലുമെത്തി. ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.627 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 137 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, എല്‍ആന്റ്ടി, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ്.