നിഷാമിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി

10559709_686178901469169_6477116501624519055_nസെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ധാര്‍ഷ്ട്യവും അഹങ്കാരവുള്ളയാളാണ് നിഷാമെന്നും ദാരിദ്ര്യത്തിന് വിലയിടരുതെന്നും ജാമ്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.എന്നാല്‍ ചന്ദ്രബോസിന്റെ കൊലപാതകം മനപ്പൂര്‍വം നടത്തിയതല്ലെന്നും വാഹനത്തിന്റെ വേഗത കൂടിപ്പോയതുകൊണ്ടാണെന്നും ന്ിഷാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. ഈ വാദം അംഗീകരിക്കാന്‍ തയ്യാറാകാത്ത കോടതി പ്രതി ക്രിമിനല്‍ പശ്ചാത്തലുമുള്ളയാളാണെന്നും സാക്ഷിമൊഴികളെല്ലാം എതിരാണെന്നും വ്യക്തമാക്കി.
ഈയവസരത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് അറിയിച്ച കോടതി വിചാരണ നടപടികള്‍ അടുത്ത വര്‍ഷം ജനവരി 31 നകം പൂര്‍ത്തിയാക്കി വിധി പറയണമെന്നും നിര്‍ദ്ദേശിച്ചു.