നിതീഷ് മുഖ്യമന്ത്രിയായി തുടരും

1d37cafd04e0cb61f20bde3efbdd3f2f ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ആധിപത്യം പുലർത്തി മഹാസഖ്യം അധികാരത്തിലേറുമ്പോൾ ബിഹാർ തന്നെ നയിക്കുമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷിനൊപ്പം ചേർന്ന് കേന്ദ്രത്തിൽ നിന്ന് നരേന്ദ്ര മോദിയെ പുറത്താക്കുമെന്നും ലാലു പറഞ്ഞു. ജാതി ഭേദമെന്യേ എല്ലാവരും തങ്ങൾക്ക് വോട്ടു ചെയ്തെന്നും ലാലു കൂട്ടിച്ചേർത്തു. മോദിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും ലാലു വ്യക്തമാക്കി. ബിഹാറിലെ സ്ത്രീകളുടെ സ്വപ്നം സഫലമാക്കാൻ പരിശ്രമിക്കുമെന്നും ലാലു അറിയിച്ചു.