വീണ്ടും പെന്‍ഷന്‍ ആത്മഹത്യ; ഇന്നു രണ്ടു പേര്‍ കൂടി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ഇന്ന് ആത്മഹത്യ ചെയ്തു. വയനാട് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് തലശേരി സ്വദേശിയായ നടേഷ് ബാബുവും നേമം സ്വദേശി കരുണാകരന്‍ ബാബുവുമാണ് ആത്മഹത്യ ചെയ്തത്. ബാബുവിനെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  കഴിഞ്ഞ ആറിന് ലോഡ്ജില്‍ മുറിയെടുത്ത നടേഷ് ബാബുവിന്‍റെ  മൃതദേഹം 12 മണിയോടെയാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണാന്‍ ഇല്ലായിരുന്നു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ അടുത്തിടെ സംസ്ഥാനത്ത് അഞ്ച് ആത്മഹത്യകള്‍ നടന്നിരുന്നു.

സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് അടിയന്തരയോഗം വിളിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെടെ ,മുതിര്‍ന്ന ഉദ്ധ്യോഗസ്ഥര്‍  ഇന്നു വൈകിട്ട്  8 നു ചേരുന്ന യോഗത്തില്‍ പങ്കെടുക്കും .