ക്രെഡിറ്റ് കാർഡുകൾക്ക് ഇനി ഇടപാട് നിരക്കുകളില്ല

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കുള്ള ഇടപാട് നിരക്കുകൾ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് മാസം മുൻപ് തുടങ്ങിയ കറന്റ് അക്കൗണ്ട് ഉടമകൾക്ക് ആഴ്ചയിൽ 50,000 രൂപ വരെ പിൻവലിക്കാനുള്ള അനുമതി നൽകും. നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായി സര്‍ക്കാരെടുക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.