സാമ്പത്തികശാസ്‌ത്ര നൊബേല്‍ ആങ്കസ്‌ ഡീറ്റന്‌

DE
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്‌ത്ര നൊബേല്‍ ആങ്കസ്‌ ഡീറ്റന്‌. 1945ല്‍ സ്‌കോഡ്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ജനിച്ച ഡീറ്റണ്‍ യു.എസിലെ പ്രിന്‍സ്‌റ്റണ്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്‌ത്ര അധ്യാപകനാണ്‌. സേ്‌റ്റാക്ക്‌ഹോമില്‍ നൊബേല്‍ അക്കാദമിയുടെ സ്‌ഥിരം സെക്രട്ടറി ഗൊരന്‍ കെ. ഹാന്‍സനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌.

ഉപഭോഗം, ദാരിദ്ര്യം. ക്ഷേമം എന്നീ വിഷയങ്ങളിലെ പഠനത്തിനാണ്‌ അദ്ദേഹം നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹനായത്‌. മാക്രോ എക്കണോമിക്‌സ്, മൈക്രോ എക്കണോമിക്‌സ്, ഡവലപ്പ്‌മെന്റ്‌ എക്കണോമിക്‌സ് എന്നീ ഖേലകളില്‍ വന്‍ മാറ്റത്തിന്‌ വഴി തെളിച്ച പഠനങ്ങളാണ്‌ അദ്ദേഹം നടത്തിയിട്ടുള്ളതെന്നും നൊബേല്‍ കമ്മറ്റി വിലയിരുന്നി.

എഡിന്‍ബറോയിലെ ഫെറ്റസ്‌ കോളജില്‍ നിന്നും കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡീറ്റണ്‍ പ്രമുഖ സാമ്പത്തിക ശാസ്‌ത്രഞ്‌ജരുമായി ചേര്‍ന്ന്‌ നിരവധി ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. യു.എസിലെ പ്രിസ്‌റ്റണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി ചേരുന്നതിന്‌ മുമ്പ്‌ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
– See more at: http://www.mangalam.com/latest-news/368814#sthash.nIn1Zn5F.dpuf