KeralaLatest NewsNews

‘ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കാത്തതെന്ത്’; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി. ഇക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കാര്യം ഓഗസ്റ്റ് 13ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. ഇതിനു ശേഷം കേസില്‍ എന്തു സംഭവിച്ചുവെന്നും കോടതി ആരാഞ്ഞു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിശദാംശങ്ങള്‍ അടുത്ത വ്യാഴാഴ്ച വിശദീകരിക്കണം. പീഡനക്കേസില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 13 ന് ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി ഈ ഹര്‍ജിയില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിന്റെ ആറാം ഖണ്ഡികയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നുണ്ട്. സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങള്‍ ഇന്നത്തെ ഇടക്കാല ഉത്തരവില്‍ കോടതി പ്രതിപാദിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Close
Close