കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; ‘അഭയ മോഡല്‍’ സംഭവം പത്തനാപുരത്ത്

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീ സിസ്റ്റര്‍ സൂസനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. 12 കൊല്ലമായി ഇവര്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പത്തനാപുരം പൊലീസും ഡോഗ് സ്വാകാഡും കോണ്‍വെന്റിലെത്തിയിട്ടുണ്ട്.

കിണറ്റിന് സമീപം ചോരപ്പാടുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍വെന്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുടി മുറിച്ച ശേഷമാണ് ഇവരെ കിണറ്റില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കോട്ടയത്ത് സെന്റ് പയസ് കോണ്‍വെന്റിലെ സിറ്റര്‍ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ തള്ളിയിട്ട് കൊന്നിരുന്നു.