വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്ന് ട്രംപിനോട് ഒബാമ

കരുത്തരായ മറ്റ് രാജ്യങ്ങളും നിരവധി ധനകാര്യ വിപണികളും ലോകജനത ഒട്ടാകെയും അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിനാണ് ട്രംപ് നേതൃത്വം നല്‍കേണ്ടതെന്നും വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്.

തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണം.യുഎസിലെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും ഒബാമ പറഞ്ഞു. എബിസി ന്യസൂന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.