ഒബാമയുടെ മകള്‍ ഹോട്ടലില്‍ ജോലിക്കെത്തി

അമേരിക്കന്‍ പ്രസിഡന്റ് ആണ് അച്ഛന്‍ ….

പക്ഷേ മകള്‍ ജോലിക്കെത്തിയത് ഹോട്ടലില്‍…

സാധാരണ ഒരു ജീവനക്കാരിയായി…

വൈറ്റ് ഹൗസിന്‍റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും താല്‍ക്കാലികമായി ഇടവേള നല്‍കിയാണ്‌ സാഷാ ഒബാമ ഹോട്ടലില്‍ ജോലിക്കെത്തിയത്.

ഇതൊരു സീ ഫുഡ്‌ റെസ്റ്റ്റന്റ് ആണ് .മസ്സാച്ചുസെട്സിലെ മാര്‍ത്താസ് വൈന്‍ യാര്‍ഡില്‍ ആണ് 15 വയസ്സുള്ള സാഷാ തന്റെ സമ്മര്‍ ജോലിക്കായി തിരഞ്ഞെടുത്തത്.

സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്തു 6 സീക്രെട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചുറ്റുപാടും ഉണ്ട്. പുതിയതായി ജോലിക്കെത്തിയ കുട്ടിയെ നിരീക്ഷിച്ചും ,ചിലപ്പോള്‍ സഹായിച്ചും കറങ്ങുന്ന ചിലരെ കണ്ട മറ്റു ജോലിക്കാര്‍ സംഭവം അന്വേഷിച്ചപ്പോള്‍ ആണ് ,ഒപ്പം ജോലി ചെയ്യുന്ന കുട്ടി ,സാക്ഷാല്‍ പ്രസിഡന്റ്‌  ഒബാമയുടെ മകളാണെന്ന് തിരിച്ചറിയുന്നത്‌.

ജോലിസമയം മുഴുവനും ,എല്ലാവരും ദാരിക്കുന്ന ഹോട്ടലിലെ യുണിഫോം ആയ നീല ബനിയനും തൊപ്പിയും ആണ് സാഷയും ധരിക്കാറ്.

തങ്ങളുടെ മക്കള്‍ ജീവിതത്തിലെ ,എല്ലാ യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കി വളരണം എന്നുള്ളത് ഒബാമ ദമ്പതികള്‍ക്ക് നിര്‍ബന്ധം ഉണ്ട്.