ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവട്ടു. പോസ്റ്ററില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജുമാണ് പ്രത്യക്ഷപ്പെടുന്നത്. മാണിക്യന്‍, രാവുണ്ണി, പ്രഭ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയനില്‍ മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Show More

Related Articles

Close
Close