‘ജോണി ജോണി യെസ് അപ്പാ’ 26 ന് തീയേറ്ററുകളിലേക്ക്

രാമന്റെ ഏദന്‍ തോട്ടത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒന്നിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’ ഒക്ടോബര്‍ 26 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ജോണി എന്ന പ്രധാന കഥാപാത്രമായിട്ടാണ് ചാക്കോച്ചന്‍ എത്തുന്നത്. നായിക ജയ്‌സയായി അനു സിത്താരയുമെത്തുന്നു. ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തില്‍ മംമ്ത മോഹന്‍ദാസുമുണ്ട്.

പാവാടയ്ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഹാസ്യചിത്രമാണ്. ചിത്രത്തില്‍ വന്‍താരനിരയാണ് അണി നിരക്കുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

കണ്ണൂരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു ഹ്യൂമര്‍ പാക്ക്ഡ് കുടുംബചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ ഒരു കുടിയേറ്റ ഗ്രാമമാണ് പശ്ചാത്തലം. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തിരിക്കുന്ന ജോണി ജോണി യെസ് അപ്പയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജോജി തോമസാണ്. നിര്‍മ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ ആണ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

Show More

Related Articles

Close
Close