ഓഖി ദുരിതബാധിതരുടെ വീടുകള്‍ മന്ത്രി കടകംപള്ളി സന്ദര്‍ശിച്ചു; തിരുവനന്തപുരത്ത് മാത്രം 133 പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി

ഒാഖി ദുരിതബാധിതരുടെ വീടുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക്​ സർക്കാർ പ്രഖ്യാപിച്ച ധനസഹായവും മറ്റു സഹായങ്ങളും ക്രിസ്​മസ്​ കഴിയുമ്പോഴേക്കും ലഭ്യമാക്കുമെന്ന്​ കടകംപള്ളി അറിയിച്ചു. ഓഖി ദുരന്തത്തില്‍ തിരുവനന്തപുരത്ത് മാത്രം 133 പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി പറഞ്ഞു. ശംഖുമുഖത്ത് ബീച്ച് ഫെസ്റ്റിവല്‍ നടത്താന്‍ സ്ഥലം അനുവദിച്ചത് സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓഖി ദുരന്തത്തില്‍ കാണാതായവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വെട്ടുകാട് ഭാഗത്ത് നിന്ന് കാണാതായവരുടെ കുടുംബങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കാണാതായവരെ കണ്ടെത്താനുള്ള അന്വേഷണം തുടരും. ഇവരുടെ കുടുംബം പട്ടിണിയാകാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Show More

Related Articles

Close
Close