2024ലെ ഒളിമ്പിക്‌സിന് പാരിസ് വേദിയാകും; 2028ല്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കും; രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത് ഇതാദ്യം

2024ലെ​യും 2028ലെ​യും ഒ​ളി​മ്പി​ക്‌​സ് വേ​ദി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു.  2024ല്‍ ​പാ​രി​സി​ലും 2028ല്‍ ​ലോ​സ് ഏ​ഞ്ച​ല്‍സി​ലും ഒ​ളി​മ്പി​ക്‌​സ് ന​ട​ക്കും. ഇതാദ്യമായാണ് രണ്ട് വേദികൾ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച​ ചേ​ര്‍ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി​യാ​ണ് വേ​ദി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​രു ന​ഗ​ര​ങ്ങ​ളും ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ളി​മ്പി​ക്‌​സി​ന് വേ​ദി​യാ​കു​ന്ന​ത്. നേ​ര​ത്തെ 2024ലേ​ത് ലോ​സ് ഏഞ്ച​ല്‍​സി​ലും 2028 പാ​രീ​സി​ലു​മാ​യി​രു​ന്നു ന​ട​ത്താ​ന്‍ അ​നൗ​ദ്യോ​ഗി​ക ധാ​ര​ണ​യാ​യി​രു​ന്ന​ത്. എന്നാൽ പാരിസിൽ നടന്ന ഒളിമ്പിക്സിന്റെ നൂറാം വാർഷികം 2024ലായതിനാലാണ് മാറ്റം വരുത്തി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.