പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍ എയര്‍ലൈന്‍സ്

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍ എയര്‍ലൈന്‍സ്. ഇതില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും പ്രതിനിധികള്‍ ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി.

പുതിയ പദ്ധതി പ്രകാരം നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളിക്കും ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത കുട്ടികള്‍ക്കും, ഒമാന്‍ എയറില്‍ ഇന്ത്യയിലെവിടെനിന്നും വിദേശത്തേക്കും തിരിച്ചും ഈ നിരക്കില്‍ യാത്ര ചെയ്യാം.ഏതു ക്ലാസിലുള്ള ടിക്കറ്റുകള്‍ക്കും ഏതു സമയത്തും ഇളവ് ലഭിക്കുകയും ചെയ്യും.