എജി ഓഫീസിനെതിരായ വിമര്‍ശനം: ജഡ്ജിക്കെതിരെ വീണ്ടും മുഖ്യമന്ത്രി

inured
ഹൈക്കോടതി ജഡ്ജിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.എജി ഓഫീസ് അടച്ചുപൂട്ടാന്‍ പറഞ്ഞാല്‍ മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താനെന്ന് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കാനാണ് താനിരിക്കുന്നത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ജഡ്ജി പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ് ജഡ്ജി വിമര്‍ശനം നടത്തിയത്. എജിയുടെ ഓഫീസ് ഭരണഘടനാ സ്ഥാപനമാണ്. അത് പൂട്ടണമെന്ന് പറയാന്‍ കഴിയുന്നത് എങ്ങനെയാണ്. ബാര്‍ കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനെ വിമര്‍ശിച്ച നടപടി ശരിയാണ്. അത് നാളെയും തുടരും. സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ നിയമോപദേശകന്‍ തന്നെ ഹാജരാവുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.