സൈന്യത്തിന്റെ വെടിയേറ്റ് കന്നുകാലി കച്ചവടക്കാരന് ദാരുണാന്ത്യം

സൈന്യത്തിന്റെ വെടിയേറ്റ് കന്നുകാലി കച്ചവടക്കാരന്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരില്‍ ബാനിഹാലിലാണ് സംഭവം. സംഭവത്തില്‍ ഓരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 58 രാഷ്ട്രീയ റൈഫിള്‍സ് സേനയാണ് മുഹമ്മദ് റഫീഖ് ഗുജ്ജര്‍(28), ഷക്കീല്‍ അഹമ്മദ്(30) എന്നിവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇതില്‍ ഗുജ്ജര്‍ മരിക്കുകയും ഷക്കീല്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. രണ്ടു പേരും കന്നുകാലി വില്‍പ്പനക്കാരാണ്.

പുലര്‍ച്ചെ നാലിനാണ് ഇവര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തത്. സൈനിക്കര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി റംബാന്‍ എസ് പി മോഹന്‍ വ്യക്തമാക്കി.

പുലര്‍ച്ചെ 3.45 ന് വെടിയൊച്ച കേട്ടാണ് തങ്ങള്‍ സംഭവസ്ഥലത്ത് എത്തിയത് എന്ന് സൈന്യം പറഞ്ഞിരുന്നു. ഇക്കാര്യം സൈന്യം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.