ഹനാനെ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍

ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫെയ്സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.
വിശ്വന്‍ ചെറായി എന്ന പേരിലാണ് ഇയാള്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ പത്തു സൈബര്‍ കുറ്റവാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവച്ചു ഹനാനെ വളരെ മോശമായ ഭാഷയില്‍ അപമാനിച്ചവരെയാണു പൊലീസ് ആദ്യഘട്ടത്തില്‍ നോട്ടമിടുന്നത്.