സവാള വില ഉയര്‍ന്നു: കിലോഗ്രാമിന് 40 രൂപയായി

261-2014-guangzhou-high-end-new-trendy-ladies-ss-fashion-leather-bags-SA63
സംസ്ഥാനത്ത് സവാള വില കുത്തിച്ചുയര്‍ന്നു. ചെറിയപെരുന്നാള്‍ കാലത്ത് ഇരുപത്തിമൂന്ന് രൂപ കിലോഗ്രാമിന് ഉണ്ടായിരുന്നത് ഇപ്പോള്‍ നാല്‍പത് രൂപയായി. ആവശ്യത്തിന് സവാള കിട്ടാത്ത അവസ്ഥയുമുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് സവാള വില കൂടിയത്. വിലഇനിയും ഉയരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പൂനെ, രാഹുരി, കോലാപൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ വിപണികളിലേക്ക് സവോള എത്തുന്നത്. അവിടങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതോടെ ഉള്ളിയുടെ സംഭരണം കുറഞ്ഞു ഇതാണ് പെട്ടെന്ന് വിലകൂടാനുള്ള കാരണം.കനത്തമഴകാരണമാണ് ഉള്ളസംഭരണം കുറഞ്ഞത്.