ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബനസമരനേതാവ് രാഹുല്‍ പശുപാലനും ഭാര്യയും പിടിയില്‍

rahul-pasupalan ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടക്കുന്നതായ വ്യാപകപരാതിയെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ് നടത്തി. നെടുമ്പാശേരിയില്‍ നിന്നും എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. നാല് പുരുഷന്‍മാരും നാല് സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.

പ്രമുഖ മോഡലും ചുംബനസമര നേതാവുമായ രശ്മി ആര്‍ നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.കാസര്‍കോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ അക്ബറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ നെടുമ്പാശേരിയില്‍ നിന്നും പിടിയിലായ ഇവരെ തിരുവനന്തപുരത്തെത്തിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് ഓൺലൈൻ പെൺവാണിഭം നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിലായിരുന്നു റെയ്ഡ്.