ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തി മുന്നോട്ടു പോകാനാവില്ല: കെ. മുരളീധരൻ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിനു മുന്നോട്ടുപോകാനാകില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ രാഷ്ട്രീയകാര്യ സമിതിയില്‍. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെയും സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, ഒരാൾക്കുവേണ്ടി രാഷ്ട്രീയകാര്യസമിതി മാറ്റിവയ്ക്കരുതെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി എല്ലാമാസവും ചേരണമെന്ന് കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു.

കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സമര പരിപാടികള്‍ തീരുമാനിക്കാനും സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് യോഗം.