എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് തീരുമാനം; രാജ്യാന്തര വിപണിയിൽ ഇന്ധനവില ഉയരും

എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ (ഒപെക്) യോഗം തീരുമാനിച്ചു. എണ്ണവില ഉയര്‍ത്തുന്നതിനു വേണ്ടിയാണ് നടപടി. പ്രതിദിനം 13 ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കാനാണ് ധാരണ. 2008നു ശേഷം ആദ്യമായാണ് ഉല്‍പാദനം കുറയ്ക്കാന്‍ തീരുമാനമെടുക്കുന്നത്.

ഇതോടെ രാജ്യാന്തര വിപണിയിൽ ഇന്ധനവില ഉയര്‍ന്നു. ക്രൂഡ്ഒായില്‍ വില ബാരലിന് 50 ഡോളര്‍ കടന്നു.റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണത്തെ സ്വാഗതം ചെയ്തു.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}