Trending

അജ്ഞാത ആയുധം’ പരീക്ഷിച്ച് കിം

ദക്ഷിണ കൊറിയയുമായുള്ള സമാധാന ചർച്ചകൾക്കും യുഎസുമായുള്ള കൂടിയാലോചനകൾക്കും തടസ്സം സൃഷ്ടിക്കുന്ന നീക്കമാണിത്

ആണവനിരായുധീകരണ ചർച്ചകൾക്കിടെ ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ സൈന്യം. വൈകിട്ട് 4.30ന് രാജ്യത്തിന്റെ പടിഞ്ഞാറൻ പോങ്ബുക് പ്രവിശ്യയിലെ സിനോ–രി മേഖലയിലായിരുന്നു പരീക്ഷണമെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയുടെ മിസൈൽ സംവിധാനത്തിന്റെ ആസ്ഥാനമായാണു സിനോ–രി അറിയപ്പെടുന്നത്. 2017ൽ നടത്തിയതിനു സമാനമായ വിക്ഷേപണമാണു കഴിഞ്ഞദിവസം നടത്തിയതെന്നു റിപ്പോർട്ടുണ്ട്. ഉത്തര കൊറിയ പുതിയ മിസൈലുകള്‍ പരീക്ഷിച്ച് ഒരാഴ്ച തികയുംമുൻപാണ് അജ്ഞാത ആയുധത്തിന്റെ വിവരങ്ങളും പുറത്തുവന്നത്.

മോക്ക് ഡ്രില്ലിന്റെ ഭാഗമായിട്ടാണു ശനിയാഴ്ച മൾട്ടിപ്പിൾ ലോങ്റേഞ്ച് മിസൈൽ റോക്കറ്റ് ലോഞ്ചറുകളും ജിപിഎസ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് കൃത്യമായി ലക്ഷ്യസ്ഥാനം ഭേദിക്കാവുന്നവയും പരീക്ഷിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

റഷ്യൻ ബാലിസ്റ്റിക് മിസൈലായ ഇസ്കൻഡേറിനു സമാനമായ മിസൈലാണതെന്ന് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റ‍ഡീസിലെ മിസൈൽ പ്രതിരോധ വിദഗ്ധൻ മിഷേല്‍ എല്ലേമൻ പറഞ്ഞു.

Show More

Related Articles

Close
Close