വൈദികര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ ആരോപണം ശക്തം. ഇതുസംബന്ധിച്ച കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു.