ബി ജെ പി വാതില്‍ തുറന്നിട്ടിരിക്കുന്നു: അഡ്വ: പി എസ് ശ്രീധരന്‍പിള്ള

ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കു മുന്നിലും ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. ബിജെപി ഒരു കുടുംബമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വഭാവികമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെക്കപ്പെട്ട ശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം തുടരുക തന്നെ ചെയ്യും.നരേന്ദ്രമോദിയുടെ ഭരണം വലിയ സാധ്യതയാണ് കേരളത്തിന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. മുന്‍പ് താന്‍ സംസ്ഥാന അധ്യക്ഷനായപ്പോള്‍ നിരവധി പേര്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. പഴയ സാഹചര്യം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.