പി.ജയരാജന് ജാമ്യം അനുവദിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന് തലശേരി  സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസത്തേക്കോ അല്ലങ്കില്‍ കേസില്‍ കുറ്റപത്രം നല്‍കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല എന്നീ മൂന്ന് വ്യവസ്ഥകളോടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി അനില്‍ കുമാര്‍ ജാമ്യം അനുവദിച്ചത്.