കതിരൂർ മനോജ് വധം: പി. ജയരാജന്‍ പ്രതിയാകുമെന്ന് സൂചന.

p jayarajan1
കതിരൂർ മനോജ് വധക്കേസിൽ ഗൂഢാലോചനയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതിയാക്കിയേക്കും.സി.ബി.ഐ കുറ്റപത്രത്തിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.നിലവില്‍ ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ ആവര്‍ത്തിച്ച് പറയുമ്പോഴും കുറ്റപത്രത്തില്‍ ഇക്കാര്യം സാധൂകരിക്കുന്ന നിരവധി വസ്തുതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൊല്ലപ്പെട്ട മനോജിനോട് സി.പി.എമ്മിനും പി. ജയരാജിനുമുണ്ടായിരുന്ന വിരോധം കുറ്റപത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്.കൊല്ലപ്പെട്ട മനോജിനോട് സി.പി.എമ്മിനും പി.ജയരാജനും വിരോധമുണ്ടായിരുന്നതായി കുറ്റപത്രത്തില്‍ സൂചനയുണ്ട്. 1999 ആഗസ്ത് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. സിപിഎമ്മിനെതിരായ നിരവധി രാഷ്ട്രീയ കേസുകളിലും മനോജ് ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനോജിനെ ഉന്‍മൂലനം ചെയ്യാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണത്തിനിടെ വ്യക്തമായ വസ്തുതകള്‍ എന്ന ഭാഗത്താണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.മനോജ് വധക്കേസിലെ ഒന്നാം പ്രതി കെ. വിക്രമനും പി. ജയരാജനും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന കാര്യം അന്വേഷണത്തിൽ വ്യക്തമായതായി സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. കേസിലെ മൂന്നാം പ്രതി സി.പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയിൽ കൃഷ്ണനും ജയരാജനുമായി നല്ല ബന്ധമാണുള്ളത്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ നേരിട്ട് ബന്ധമില്ല, നേതാക്കൾ പറയാതെ കൃഷ്ണൻ വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.ബി.ജെ.പിയിലേക്കുള്ള സിപിഎം പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ വ്യക്തമാക്കുന്നു.ഏറ്റവുമൊടുവില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനോട് വിക്രമനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറഞ്ഞത് ജില്ലാ സെക്രട്ടറിയാണെന്ന നിഗനമത്തിലാണ് സിബിഐ. ഇങ്ങനെ വരികള്‍ക്കിടയിലെല്ലാം പി ജയരാജനിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്‍കിയ കുറ്റപത്രം.