വര്‍ഗീയതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ മൗനം : പിണറായി വിജയന്‍

12143180_583292195142621_3573303908314026202_nവര്‍ഗീയതക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുലര്‍ത്തുന്ന മൗനം അപമാനകരമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയതക്കെതിരെ സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്‌തികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ മുഖ്യമന്ത്രിയുടേത്‌. ആര്‍.എസ്‌.എസിനൊപ്പം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ വിജയത്തിനാണ്‌ ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധം സ്വാഗതാര്‍ഹമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്‌ഥ വര്‍ഗീയ ശക്‌തികള്‍ക്ക്‌ മുന്നോട്ട്‌ വരാന്‍ അവസരമൊരുക്കി. വി.പി സിങ്‌ സര്‍ക്കാരിനെ താഴെയിറക്കിയത്‌ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്‌ കോണ്‍ഗ്രസാണ്‌ അത്‌ ഉമ്മന്‍ ചാണ്ടി മറക്കരുത്‌. കോണ്‍ഗ്രസിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന്‌ അദ്ദേഹം മസനിലാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസ് അജണ്ടയെ തുടര്‍ന്നാണെന്നും പിണറായി കുറ്റപ്പെടുത്തി. ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.