കേരള യാത്ര പിണറായി നയിക്കും

1545963_282167768656668_6591764369211974248_n നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ പിണറായി നയിക്കുമെന്ന സൂചനയും സിപിഎം നല്കുന്നുണ്ട്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ജനുവരിയിലാണ് നടക്കുക. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിപിഐയില്‍ നിന്നുള്‍പ്പടെ ആവശ്യം ഉയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് സിപിഎം കേരള യാത്രയുടെ ക്യാപ്റ്റനായി പിണറായിയെ പ്രഖ്യാപിച്ചത്.