പടയോട്ടത്തില്‍ പിങ്കുവായി ബേസില്‍ ജോസഫ് ; ക്യാരക്ടര്‍ പോസ്റ്റര്‍

ബിജു മേനോന്‍ ചിത്രം പടയോട്ടത്തില്‍ പിങ്കു എന്ന കഥാപാത്രമായി സംവിധായകനും നടനുമായ ബേസില്‍ ജോസഫ് എത്തുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ബേസില്‍. ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ പടയോട്ടത്തില്‍ അവതരിപ്പിക്കുന്നത്.

ബിജു മേനോന്റെ മുന്‍ കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പടയോട്ടത്തിലെ രഘു. ബിജു മേനോന്‍,അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 14ന് തിയേറ്ററുകളിലെത്തും.