നായനാരുടെ മകള്‍ പത്മജയെ നേരിടാന്‍

05fskm49ry_3py8pdnfd4_qna1rjzrbk_bകെ. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍ നിര്‍ത്തി കൊച്ചി നഗരസഭ പിടിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്കു അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങി സിപിഎം. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷ നാരായണനെ മത്സര രംഗത്തിറക്കാനാണു ശ്രമം. ഇതു യാഥാര്‍ഥ്യമായാല്‍ രാഷ്ട്രീയത്തില്‍ എന്നും വൈരികളും വ്യക്തി ജീവിതത്തില്‍ എന്നും സുഹൃത്തുക്കളുമായിരുന്ന രണ്ടു മുന്‍മുഖ്യമന്ത്രിമാരുടെ മക്കള്‍ തമ്മിലുള്ള കൗതുകകരമായ പോരാട്ടത്തിനാകും കൊച്ചി വേദിയാകുക.
നായനാരുടെ പത്നി ശാരദ ടീച്ചറുടെ നിര്‍ദേശ പ്രകാരമാണ് ഉഷയുടെ പേര് പരിഗണിക്കുന്നതെന്നാണ് സൂചന. പാര്‍ട്ടി പുറത്തിറക്കിയ ആദ്യ സാധ്യതാ പട്ടികയില്‍ ഉഷയുടെ പേരില്ല. എന്നാല്‍, ഉഷ താമസിക്കുന്ന രവിപുരം ഡിവിഷനിലെ സാധ്യതാ ലിസ്റ്റില്‍ ആരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയം. ബിസിനസുകാരനായ പ്രവീണ്‍ മേനോനാണു ഭര്‍ത്താവ്.