അതിര്‍ത്തിയില്‍ പാക്‌ വെടിവയ്‌പ്പ്

12181753_186372375037146_477658680_n
ജമ്മു കശ്‌മീര്‍ അതിര്‍ത്തിയില്‍ പാകിസ്‌താന്‍ സേന നടത്തിയ വെടിവയ്‌പ്പില്‍ രണ്ട്‌ ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. റോക്കറ്റുകളും മോര്‍ട്ടാറുകളുമുപയോഗിച്ച്‌ നിയന്ത്രണ രേഖയിലെ ഗുരേസ്‌ സെക്‌ടറിലാണ്‌ പാകിസ്‌താന്‍ ആക്രമണം നടത്തിയത്‌.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്‌താന്‍ സേന ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക്‌ നേരെ ആക്രമണം നടത്തുകയായിരുന്നു. പാകിസ്‌താന്റെ ഈ പ്രകോപനം രണ്ട്‌ മണിക്കൂറോളം നീണ്ട്‌ നിന്നതായും സൈനിക വക്‌താവ്‌ അറിയിച്ചു. ഇന്ത്യന്‍ സേനയും ശക്‌തമായി തിരിച്ചടിച്ചു. ഇന്നലെ ഉച്ചയോടെയാണ്‌ ആരകമണം നടന്നത്‌.