നാല് ജവാന്മാർക്ക് വീരമൃത്യു

നാല് ജവാന്മാർക്ക് വീരമൃത്യു

GOOGLE

സാംബ ജില്ലയിലെ ചാംബ്ലിയാല്‍ സെക്ടറില്‍ ഉണ്ടായ പാകിസ്താന്‍ വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ടവരില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റും ഉള്‍പ്പെടും. റംസാനിനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരമൊരു നീക്കം പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്.

2018ല്‍ മാത്രമായി 1000 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു.