പാകിസ്ഥാനില്‍ കാലില്‍ പൂട്ട് വീഴും.

pakistan lock 1
പാകിസ്ഥാന്‍ സർക്കാർ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ കാലിൽ പ്രത്യേക ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിക്കാൻ ഒരുങ്ങുന്നു. പഞ്ചാബ് പ്രവിശ്യയിലെ 1,600 പേരുടെ കാലുകളിലാണ് ചിപ്പുകൾ ഘടിപ്പിക്കുന്നത്. ഭീകരരെ നിരീക്ഷിക്കാൻ ആദ്യമായാണ് പാക്കിസ്ഥാനിൽ ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തുന്നത്.വിഘടനവാദമുയർത്തുന്ന സംഘങ്ങളുമായോ നിരോധിച്ച ഭീകര സംഘടനകളുമായോ ബന്ധമുള്ളവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്.കാലിന്റെ കണ്ണയിൽ ഘടിപ്പിക്കുന്ന ഈ ചിപ്പിലൂടെ ഇവർ എവിടേക്ക് സജ്ജരിച്ചാലും അറിയാൻ കഴിയും. വിവിധ രാജ്യങ്ങളിൽ നിന്ന് ചിപ്പുകൾ വാങ്ങിയെന്നും ഈ മാസം അവസാനത്തോടെ അവ ഘടിപ്പിക്കുമെന്നും പ്രവിശ്യയുടെ ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. നിരോധിത മേഖലകളിൽ താമസിക്കുന്നവരിലാണ് ചിപ്പ് ഘടിപ്പിക്കുക.