അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന്‍ വൈകാതെ പത്ത് കഷണങ്ങളാകും. അതിന് ഉത്തരവാദി ഇന്ത്യയായിരിക്കില്ല.”

“മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ പാകിസ്താന്‍ ഗൂഢാലോചന നടത്തുകയാണ്.എന്നാല്‍ അതൊരിക്കലും വിജയിക്കാന്‍ പോകുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും ഇന്ത്യയെ വിഭജിക്കാന്‍ കഴിയില്ല. നമ്മള്‍ സൗഹൃദം കാണിച്ചിട്ടും പാകിസ്താന്‍ ഉറിയിലും ഗുരുദാസ്പൂരിലും പത്താന്‍കോട്ടിലും ആക്രമണം നടത്തി. തീവ്രവാദത്തെ തുരത്താന്‍ ഒറ്റയ്ക്ക് കഴിയുന്നില്ലെങ്കില്‍ പാകിസ്താനെ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണ്. 1971ല്‍ പാകിസ്താന്‍ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന്‍ വൈകാതെ പത്ത് കഷണങ്ങളാകും. അതിന് ഉത്തരവാദി ഇന്ത്യയായിരിക്കില്ല.”

                          :രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി

ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ പാകിസ്താന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

തീവ്രവാദത്തിലൂടെ ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. തീവ്രവാദം ധൈര്യശാലികളുടെ ആയുധമല്ല മറിച്ച് ഭീരുക്കളുടെ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലുതവണയാണ് പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചത്. അപ്പോഴെല്ലാം ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിയിട്ടുണ്ട്. 1971 ൽ പാക്കിസ്ഥാൻ രണ്ടായി വിഭജിച്ചു. അതിർത്തി കടന്നുള്ള വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ വൈകാതെ പത്തു കഷണങ്ങളാകും–ആഭ്യന്തരമന്ത്രി പറഞ്ഞു.

ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും രാജ്നാഥ് സൂചിപ്പിക്കുകയുണ്ടായി. എത്ര ഭീരുത്വത്തോടെയാണ് അവർ നമ്മുടെ ജവാൻമാരെ ആക്രമിച്ചതെന്ന് നിങ്ങൾ കണ്ടതാണ്. അതിനുശേഷം നമ്മുടെ സൈനികർ മനോഹരമായ ഒരു ജോലിയാണ് ചെയ്തത്. രാജ്യത്തിന്റെ തല ആർക്കുമുന്നിലും കുനിക്കില്ലെന്ന് ഈ സർക്കാർ ഉറപ്പു നൽകുകയാണ്.