ഇന്ത്യ തെളിവ് നല്‍കിയിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിനെതിരെ ഇന്ത്യ തെളിവ് നല്‍കിയിട്ടില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹീദ് ഖാകന്‍ അബ്ബാസി. ഹാഫിസിന് മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നതിനുള്ള യാതൊരു തെളിവും ഇന്ത്യയുടെ കൈവശമില്ല. എന്നിട്ടും അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ പ്രവര്‍ത്തിക്കുകയാണ്. സയിദിനെതിരായ കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഷ്‌കര്‍ ഇ തൊയ്ബയെയും ഹാഫിസിനെയും ഇപ്പോഴും പിന്തുണക്കുന്നവരില്‍ ഒരാളാണ് താനെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മുംബൈ ആക്രമണത്തിനു പിന്നില്‍ ഹാഫീസ് സയിദാണെന്ന് കരുതുന്നില്ല. ഹാഫീസ് സയിദിനെ ഒരിക്കല്‍ കണ്ടപ്പോള്‍ ആക്രമണത്തിനു പിന്നില്‍ താനല്ലെന്ന് ആദ്ദേഹം പറഞ്ഞിരുന്നതായും മുഷറഫ് പറഞ്ഞിരുന്നു.