ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു

1d37cafd04e0cb61f20bde3efbdd3f2fകോഴിക്കോട് പാളയത്ത് ഭൂഗര്‍ഭ ഓട വൃത്തിയാക്കാനാറിങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറും മരിച്ചു. ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ കോഴിക്കോട് സ്വദേശി നൗഷാദ് എന്നിവരാണ് മരിച്ചത്.ഓടയിലിറങ്ങിയ കരാര്‍ ജോലിക്കാരനാണ് ആദ്യം വീണത്. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി മറ്റൊരു കരാര്‍ ജീവനക്കാരനും ഓട്ടോ ഡ്രൈവറും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഇവരും മാന്‍ഹോളില്‍ കുടുങ്ങി. മൂവരേയും ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെടുക്കാനായത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ ഫോഴ്‌സും ഇവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.