പമ്പയാറില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ്‌ കോളേജ് വിദ്യാര്‍ത്ഥികള്‍ പമ്പയാറില്‍ മുങ്ങി മരിച്ചു.

രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥികള്‍ ആണ് ഇരുവരും. കൂട്ടുകാരായ ഇവര്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ഇരമല്ലിക്കര കീച്ചേരിവാല്‍ കടവില്‍  കുളിക്കാനായി കടവില്‍ എത്തിയത്.

 

era

ഇതിനിടെ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതുകണ്ട രണ്ടാമനും വെള്ളത്തിലേക്ക് എടുത്തു ചാടി എങ്കിലും ഇരുവര്‍ക്കും രക്ഷപെടാന്‍ ആയില്ല.

പമ്പയും , മണിമലയും കൂടി ചേരുന്ന ഈ സ്ഥലത്ത് ഒഴുക്ക് കൂടുതലാണ്. മൂന്നാറ്റിന്‍ മുക്കെന്നും , ത്രിവേണീ സംഗമം എന്ന് ഒക്കെ ഈ ഭാഗത്തെ പ്രദേശവാസികള്‍ വിളിച്ചു പോരുന്നു.

ശൂരനാട് സ്വദേശി അനന്ദു, ചെന്നിത്തല കാരഴ്മ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. ആര്‍ ഡി ഓ യും പോലീസും അടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ അനന്ദുവിന്‍റെ ശരീരം കടവില്‍ നിന്നും ഏറെ അകലത്തല്ലാതെ കിട്ടുകയായിരുന്നു. രണ്ടാമനായുള്ള തിരച്ചില്‍ തുടരുകയാണ്.