പാനായിക്കുളം സിമിക്യാംപ് : രണ്ട് പ്രതികൾക്ക് 14 വർഷം കഠിന തടവ്

10363738_329622957244482_6128726293203567129_nപാനായിക്കുളം സിമിക്യാംപ് കേസിലെ പ്രതികളുടെ ശിക്ഷ വിധിച്ചു. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ആദ്യ രണ്ട് പ്രതികൾക്ക് 14 വർഷം കഠിന തടവ് വിധിച്ചു. ഷാദുലി, അബ്ദുൾ റാസിഖ് എന്നിവർക്കാണ് 14 വർഷം കഠിന തടവ് ലഭിച്ചത്. മറ്റുള്ള മൂന്ന് പ്രതികൾക്ക് 12 വർഷം കഠിന തടവും ലഭിച്ചു. അനസ്, നിസാമുദ്ദീൻ, ഷമ്മാസ് എന്നിവരെയാണ് 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.പാനായിക്കുളം സിമി ക്യാംപ് കേസിൽ ആദ്യത്തെ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടുപേർക്കെതിരെ രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞിരുന്നു.