നടയടക്കണമെന്ന് പറയാനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് ശശികുമാര വര്‍മ്മ

ശബരിമല ക്ഷേത്രം അടച്ചിടണമെന്ന് പറയാനുള്ള അവകാശം തങ്ങള്‍ക്ക് തന്നെയെന്ന് പന്തളം കുടുംബാംഗം ശശികുമാര വര്‍മ്മ. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉടമ്പടി പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം തങ്ങള്‍ക്ക് ലഭിച്ചത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നവരുടേത് സ്‌പോണ്‍സേര്‍ഡ് സമരമാണെന്നും അദ്ദേഹം ആരോപിച്ചു.

കടയടക്കുന്നതുപോലെ നടയടക്കാന്‍ പറ്റുമോയെന്ന് കഴിഞ്ഞദിവസം മന്ത്രി ജി സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പന്തളം കൊട്ടാരം പ്രതിനിധിയുടെ പ്രതികരണം.

Show More

Related Articles

Close
Close