Trending

കൊച്ചി നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കളത്തിപ്പറമ്പ് റോഡിലെ പാരഗണ്‍ ചെരുപ്പ് ഗോഡൗണിന്റെ ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്നലെ കാലത്ത് പതിനൊന്നരയോടെയാണ് തീപടര്‍ന്നത്. മൂന്നു മണിക്കൂറിനു ശേഷമാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ആര്‍ക്കും അപകടമില്ല.

സമീപ ജില്ലകളില്‍നിന്നടക്കം 18 അഗ്നിരക്ഷാസേനാ യൂണിറ്റുകളുടേയും നാവികസേനയുടെ രണ്ട് യൂണിറ്റുകളുടേയും ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ടാങ്കര്‍ലോറികളിലും വെള്ളമെത്തിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ചെരിപ്പുകള്‍ക്ക് തീപിടിച്ചതാണ് തീ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയത്. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പത ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. തീ ആളിപ്പടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് സ്‌ഫോടനങ്ങളുണ്ടായി. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാനുളള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Show More

Related Articles

Close
Close