പരവൂര്‍ വെടിക്കെട്ട് ദുരന്തം: ‘ഉത്തരവാദികള്‍ ക്ഷേത്രഭാരവാഹികള്‍

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികള്‍ ക്ഷേത്രഭാരവാഹികളാണെന്നും, അതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി. ദുരന്തത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിന്റെയും, പൊലീസിന്റെയും തലയില്‍ കെട്ടിവെക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാഭരണകൂടം പൊലീസിനെ അറിയിച്ചില്ലെന്നും വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നുമുളള ക്ഷേത്രഭാരവാഹികളുടെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.

ദുരന്തത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പൊലീസിനും ആണെന്ന വാദമാണ് ക്ഷേത്രഭാരവാഹികള്‍ കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി മത്സരക്കമ്പമല്ലെന്ന ഭാരവാഹികളുടെ വാദവും തള്ളിക്കളഞ്ഞു. ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും