പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍

215x200_IMAGE46296581പാരീസില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബല്‍ജിയംകാരനായ അബ്ദല്‍ഹമീദ് അബൗദാണെന്ന് ഫ്രാന്‍സിന്റെ നിഗമനം. 27 കാരനായ ഇയാള്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് കരുതുന്നത്. മുമ്ബ് പാരീസിലേക്കുള്ള അതിവേഗ തീവണ്ടിയില്‍ അക്രമണം നടത്താനുള്ള ശ്രമത്തിനു പിന്നിലും ഇയാളായിരുന്നു. മൊറോക്കന്‍ വംശജനായ അബൗദിന് അബു ഒമര്‍ അല്‍ ബാല്‍ജികി എന്ന പേരുമുണ്ട്. അബൗദിന്റെ 13 വയസുള്ള സഹോദരനും ഐ.എസില്‍ അംഗമാണ്. പാരീസ് അക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ നടത്തിയ റെയ്ഡില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാവേറാക്രമണത്തിന് ഉപയോഗിച്ച കാറുകളില്‍ രണ്ടെണ്ണം വാടകയ്‌ക്കെടുത്തത് ബ്രസ്സല്‍സില്‍ നിന്നാണെന്ന് ഫ്രഞ്ച്, ബെല്‍ജിയം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബെല്‍ജിയത്തില്‍ നിന്നു നല്‍കിയ പാര്‍ക്കിങ് ടിക്കറ്റുകള്‍ ആക്രമണ നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചതാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് തുണയായത്. ഇതിന്റെ ചുവടു പിടിച്ചാണ് ബെല്‍ജിയത്തിലെ ബോലെബീക്കില്‍ പോലീസ് റെയ്ഡ് നടത്തി ഏഴു പേരെ പിടികൂടിയത്