അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന ‘നമസ്‌തേ ഇംഗ്ലണ്ട്’ ; പുതിയ ഗാനം പുറത്ത്

അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന പ്രണയ ചിത്രം നമസ്‌തേ ഇംഗ്ലണ്ടിലെ പുതിയ ഗാനം പുറത്തിറങ്ങി. റാഹത് ഫതേഹ് അലി ഖാന്‍, ഷദാബ് ഫരിദി, അല്‍തമാഷ് ഫരിദി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് മന്നന്‍ ഷായാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരിനീതി ചോപ്രയും അര്‍ജുന്‍ കപൂറും വീണ്ടും ഒന്നിക്കുന്നത്. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്. വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. 2018 ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.

Show More

Related Articles

Close
Close