ഗുജറാത്ത് രഞ്ജി ചാമ്പ്യന്മാര്‍.

കരുത്തരായ മുംബൈയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്തിന് ആദ്യ രഞ്ജി ട്രോഫി കിരീടം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ എട്ട് പതിറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് ഗുജറാത്ത് കുറിച്ചത്.

എണ്‍പത്തിരണ്ട് രഞ്ജി ട്രോഫി സീസണുകളില്‍ 41 തവണ കിരീടം ചൂടിയ കരുത്തരായ മുംബൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഗുജറാത്ത് കിരീടം നേടിയത്.

മുംബൈയ്‌ക്കെതിരെ ജയിക്കാന്‍ അവസാന ദിവസം 291 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് 89 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്.