നടി പാര്‍വതി രതീഷ് വിവാഹിതയായി

നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയായി. ദുബൈയില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സുരേഷ് ഗോപി  എം പിയടക്കം  സിനിമാമേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.  കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയിലേക്കെത്തിയത്. ലെച്ച്മി എന്ന സിനിമയാണ് പാര്‍വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.