Entertainment

‘നാലാം വയസ്സില്‍ ഞാന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, അത് തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുത്തു’; തുറന്ന് പറയാന്‍ കഴിഞ്ഞത് 29 വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് നടി പാര്‍വ്വതി

മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത് ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍ തനിക്ക് പതിനേഴ് വര്‍ഷം വേണ്ടി വന്നു എന്നും പാര്‍വ്വതി തിരുവോത്ത്. മുംബൈയില്‍ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി.

മീടു വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കലക്റ്റീവുകളുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച. പാര്‍വ്വതിയെ കൂടാതെ,റിമ കല്ലിങ്കല്‍,അഞ്ജലി മേനോന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

‘കുട്ടിയായിരിക്കുമ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടത്. അത് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു. അക്രമത്തെ അതിജീവിച്ച ഒരാളാണ് താന്‍ എന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന പോരാട്ടമാണ്. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് എനിക്കത് സംഭവിച്ചത്. 12 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നെന്ന് തിരിച്ചറിയാണ്. ഞാനന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. ആ അക്രമം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല’ പാര്‍വതി പറഞ്ഞു.

താന്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മറ്റൊരാളോട് തുറന്ന് സംസാരിക്കാന്‍ 12 വര്‍ഷം കൂടി സമയമെടുത്തു. പക്ഷെ അതിജീവനം എന്നത് തിരിച്ചറിയുന്നതും സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ജീവീതത്തില്‍ അനുഭവിക്കുന്ന വലിയ പോരാട്ടം തന്നെയാണെന്ന് പാര്‍വതി അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Close
Close