മദ്യലഹരിയില്‍ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ചു

മദ്യലഹരിയില്‍ യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതായി പരാതി.ചൊവ്വാഴ്ച മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്കു പോയ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്ന് മുംബൈ പോലിസ് പ്രതിയെ അറസ്റ്റുചെയ്തു.

യാത്രക്കാരെ സഹായിക്കുകയായിരുന്ന എയര്‍ഹോസ്റ്റസിനോട് മോശമായ വാക്കുകള്‍ പറയുകയും ഇവരെ കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി ക്യാപറ്റനോട് പരാതിപ്പെടുകയും വിമാനജീവനക്കാര്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Show More

Related Articles

Close
Close